മഴയുടെ രണ്ടാം വരവ്
അല്ല.. ഇതാര് മഴയോ? വരൂ...
ഞാന്‍ കരുതി നീയിനി വരില്ലെന്ന്..
എന്നേയ്‌ക്കും നഷ്‌ടമായെന്നു
ഭയന്നവയിലൊന്നു തിരികെ
കിട്ടിയതു പോലുണ്ട്
ഈ വരവ് നമുക്കൊരു
അനുഭൂതിയാക്കി മാറ്റണം
നീ പിണങ്ങിയല്ലേ മുമ്പ് പോയത്?
കൊണ്ടുവന്നത് മുഴുവന്‍ തന്നുമില്ല!
പരിഭവിച്ചിരിക്കുമെന്നു ഞാന്‍ നിരീച്ചു
അങ്ങനെ കരുതാനും ഞാനല്ലേ നിനക്കുള്ളൂ?
ഞാന്‍ തെറ്റുചെയ്‌താല്‍
നീയല്ലേ ക്ഷമിക്കേണ്ടത്?
ക്ഷമിക്കാനെനിക്കറിയില്ല
എന്ന സത്യം നിനക്കറിയില്ലേ
നീ അതറിഞ്ഞിരിക്കേണ്ടതല്ലെ?
എത്ര നാളായി ഞാന്‍ നിന്നോടിതു കാട്ടണു!
നിനക്കിതൊക്കെ പരിചിതമായിക്കാണുമ്ന്ന്
ഞാന്‍ നിരീച്ചതില്‍ തെറ്റുണ്ടോ?
താഴ്‌വാരങ്ങളില്‍ നിന്നു കുളിര്‍കാറ്റ്..
ഓ.. നിന്റെ വരവറിഞ്ഞിരിക്കുന്നു...
ചാരമേഘങ്ങള്‍ കെട്ടിപ്പുണരുമ്പോള്‍
നനുത്ത ചൂട്... നനവിന്റെ മണം...
ആദ്യം വീണ തുള്ളിയില്‍
പാറയ്‌ക്കു കാമഭ്രാന്ത്
അട്ടയും മണ്ണിരയും
സുരതത്തിന്‍ ലഹരിയില്‍
കുളിരില്‍ ഉള്ളിലെ
ചൂടണയുന്നു ഉണരുന്നു...
ഹോ ..! നീ .. നീ തന്നെ..
നിനക്കു പകരമൊന്നിനെ മാത്രം
ഞങ്ങള്‍ക്കിതുവരെ കിട്ടിയില്ല...
നീയൊപ്പമുണ്ടെന്ന സുഖവിചാരത്തില്‍
നിന്‍കുളിരിനൊപ്പമെഴുന്നു നില്‍ക്കുന്ന
രോമരാജികള്‍ക്കപ്പുറത്തവളും.. നില്‍ക്കേ
നിന്നിലെന്‍ കാമത്തെ ഞാന്‍ അലിയിക്കട്ടെ
തന്റെ നോവുകളെ അവള്‍ പെറ്റൊഴിയട്ടെ
14 Comments:
നന്നായി നന്ദൂ.മഴയുടെ വില അറിയാന്‍ കടല്‍ കടക്കണം..
നന്ദുവേട്ടാ..
മഴ മനസ്സിലേക്ക് വാക്കുകളായ് പെയ്തിറങ്ങുന്നു..
നല്ല എഴുത്ത്..
try to imporve..i think u can make good poem ..regards
Nandu,,it was really nice poem....keep it up!!!
Nandu, it was a really nice poem...gud work..keep it up!!!
നന്ദൂജീ...
കവിത മനോഹരം..
മഴയുടെ വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നതും ദേഹമാകെ കുളിരും അനുഭവപ്പെട്ടു നന്ദുവേട്ടന്റെ കവിത വായിച്ചപ്പോള്‍...
താങ്കളുടെ കവിതാസമാഹാരം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ..? ഒരു കോപ്പിയെനിക്ക് അയച്ചുതരാമോ? (വെറുതെ മതീട്ടോ...)
മ്യൂസിക് ആല്‍ബത്തിനു പറ്റിയ രീതിയിലുള്ളതുണ്ടെങ്കില്‍ ഒരുഗ്രന്‍ സാധനം ചെയ്‌തൂടേ..?
നുള്ള് എന്നത് നന്ദുചേട്ടന്‍റെ കവിതാ സമഹാരം.........ഒറ്റയടിക്ക് മുഴുവന്‍ വായിച്ചു തീര്‍ത്ത ആദ്യ കവിതാസമഹാരവും അതു തന്നെ ........നല്ല ആക്ഷേപഹാസ്യമായി തോന്നിയിട്ടുണ്ട്.....ഓ.എന്‍.വി അഭിനന്ദിച്ച ആ കവിതകള്‍....അതിനു മറ്റൊരഭിനന്ദനം ആവശ്യമുണ്ടോ?.....
പ്രിയ നന്ദു കാവാലം.
കവിതയെഴുത്തും വശമുണ്ടെന്ന് അറിയില്ലായിരുന്നു. ഗംഭീരം.
നന്ദുവിന്റെ ‘കലികാല വാര്‍ത്തകള്‍’ ഒരിക്കല്‍ കേട്ടപ്പോള്‍ (ആദ്യമായി) നോര്‍മ്മല്‍ ഏഷ്യാനെറ്റ് ന്യൂസാണെന്ന് വിചാരിച്ചായിരുന്നു ഞാന്‍ കേട്ടത്.
‘ആസ്ട്രേലിയ ഇങ്ങിനെ എല്ലാ കളികളിലും ഇന്ത്യയെ തോല്പിക്കാന്‍ തുടങ്ങിയാല്‍, ഇനി മേലാല്‍ ആസ്ത്രേലിയയുമായി കളിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപറ്റന്‍ ഗാഗുലി ഭീഷണി മുഴക്കി’ എന്ന് കേട്ട്
ഈ ഗാംഗുലി എന്ത് അക്രമാണീ പറയുന്നത് എന്റെ ഈശ്വരാ... എന്ന് ആലോചിച്ച് ഞാന്‍ ഫ്ലാറ്റായിപ്പോയി.
വാര്‍ത്ത തുടര്‍ന്നും കേട്ടപ്പോഴല്ലേ... കാര്യത്തിന്റെ കെടപ്പ് മനസ്സിലായേ...
അന്നുമുതലാണ് ഞാന്‍ നന്ദുകാവാലത്തിന്റെ ഫാനായിമാറിയത്. എന്നാ കലക്കാണ് മാഷേ കലക്കുന്നത്.
ബ്ലോഗില്‍ കണ്ടതില്‍ വളരെ വളരെ സന്തോഷം.
നന്ദു ചേട്ടാ,
വായിച്ച് കഴിഞ്ഞപ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിയ! എനിക്കിപ്പൊ നാട്ടില്‍ പോണം.....
മഴ.. എത്ര നാളായി.. ഇവിടെ മാനം കറുക്കുമ്പോള്‍ ഞാനോര്‍ക്കും.. ഇന്നെങ്കിലും ഒന്ന് പെയ്യുമെന്ന്.. വെറുതെ മോഹിപ്പിച്ച് വന്ന വഴി അങ്ങ് പോകും..
നന്ദുവിന്റെ ഈ മഴ എനിക്കൊരു മഴയായി..
നന്നായി എഴുതി.
കവിത ഉഗ്രന്‍ ..മനോഹരം..ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുനു അല്ലെ....മഴയെ വ്യാഖ്യാനിച്ചതു കലക്കി,മഴയുടെ വിവിധ ഭാവങ്ങള്‍ ഒരു പ്രേമത്തിന്റെ മുനയില്‍ കോര്‍ത്തപ്പോള്‍ അതിനു പതിന്‍ മടങ്ങു ഭംഗി കൂടി. വളരെ നന്നായി നന്ദു.
Manassilude Oru Mazhapeythirangiyapole.....
Sasneham,
Prashanth,
Dubai.
very nice poem
Post a Comment
<< Home