പരിചയം
മരത്തടികളിലെ കൊത്തുപണികളോട് കൃഷ്‌ണപ്രകാശിനുള്ള താല്‍പര്യം ചെറുപ്രായത്തില്‍ തുടങ്ങിയതാണ്. കാലത്തിനൊപ്പം, താന്‍ സ്‌നേഹിക്കുന്ന കലയും കൃഷ്‌ണപ്രകാശിനൊപ്പം വളര്‍ന്നു. സ്കൂള്‍ യുവജനോല്‍സവങ്ങളിലും കലോല്‍സവങ്ങളിലും തന്റെ കലയ്‌ക്ക് കിട്ടിയ അംഗീകാരങ്ങള്‍ കൃഷ്‌ണപ്രകാശിനു ലഭിച്ച വലിയ പ്രോല്‍സാഹനങ്ങളായിരുന്നു. വീട്ടുകാരില്‍ നിന്നും, പ്രത്യേകിച്ച് ചേട്ടനില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനങ്ങള്‍ തന്റെ കഴിവില്‍ തനതായ മികവ് പുലര്‍ത്തുന്നതില്‍ വളരേയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രകാശ് പറയുന്നു.

കൃഷ്‌ണപ്രകാശിന്റെ ഒരു കലാസൃഷ്‌ടി
ജന്മസിദ്ധമായ കലകളോട് താല്‍പര്യം വര്‍ദ്ധിച്ചപ്പോള്‍, ആ കഴിവുകള്‍ തന്നെ പ്രൊഫഷന്‍ ആയി തെരഞ്ഞെടുക്കുകയായിരുന്നു, ഒറ്റപ്പാലത്തിനടുത്ത് കൈയ്‌ലിയാട് സ്വദേശിയായ കൃഷ്‌ണപ്രകാശ്. മരത്തടികളിലെ കലാസൃഷ്‌ടികള്‍ കൂടാതെ, ജലച്ഛായത്തിലും, എണ്ണച്ഛായത്തിലും കൃഷ്‌ണപ്രകാശ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇനിയും വിവിധങ്ങളായ കൂടുതല്‍ കലാസൃഷ്‌ടികള്‍ ചെയ്യണമെന്നാണ് കൃഷ്‌ണപ്രകാശിന്റെ ആഗ്രഹം. ഇരുപത്തെട്ടുകാരനായ കൃഷ്‌ണപ്രകാശ്, ഇന്ന് യു.എ.ഇ-യിലെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
0 Comments:
Post a Comment
<< Home