സാക്ഷ്യം
--മനോജ് ആഭേരി
ത്രേതായുഗം കഴിഞ്ഞു
ശാപം ഗ്രസിച്ച് ശിലയായ് കിടന്ന
നിനക്കു മോക്സമേകിയത്
എന്റെ പാദസ്‌പര്‍ശമാണ്
നിന്‍ പുണ്യമാണ് കാലപാശം
ഭേദിച്ചെനിക്ക് പുനര്‍ജ്ജനിയായത്
എന്നിട്ടും... ഓര്‍മ്മയും മറവിയും
തമ്മിലെ നിഴല്‍ യുദ്ധത്തില്‍
നമുക്കൊരു മുദ്രമോതിരം വേണ്ടി വന്നു..
0 Comments:
Post a Comment
<< Home