Sunday, March 05, 2006

വഴിച്ചൂട്ട്‌

വഴിച്ചൂട്ട്‌


പ്രദീപ്‌ എം മേനോന്‍
ദോഹ, ഖത്തര്‍
+9714-5873830


കവാടം കടന്നുപോം വെളിച്ചപിറാവുകള്‍
പിന്നിട്ടിടുന്നതോ ഒഴിഞ്ഞൊരാ കൂടുകള്‍
ജീവചക്രത്തിന്റെ അച്ചുതണ്ടില്‍ ഇന്നു-
ശേഷിച്ചിരിപ്പതോ കരിഞ്ഞൊരീ സന്ധ്യകള്‍.
ഇരുളിന്‍ കരിമ്പടക്കെട്ടുകള്‍ മൂടവെ-
തൊട്ടയല്‍ പോലും കാണ്‍മതില്ലെങ്ങുമെ.
കൂരിരുള്‍ വന്നു കാര്‍ന്നെടുക്കുന്നുവൊ
ലോഭിച്ചു തീരുമെന്‍ സൂര്യകിരണങ്ങളെ.
വെട്ടത്തിനായൊരു നിലാത്തരിയെങ്കിലും
തന്നേച്ചുപോയില്ല അന്തിയും, സൂര്യനും
എവിടേയുമിരുള്‍ മൂടി കട്ടിയേറീടവെ-
എവിടേയുമൊരു കാഴ്‌ച്ച തിരയുകയാണ്‌ ഞാന്‍.
സര്‍വ്വവും ഇരുളാണ്‌, ഇരുളിന്‍ കറുപ്പാണ്‌
കറുപ്പിനെ കൈകോര്‍ത്ത്‌ നിറയുന്നു കൂരിരുള്‍.
ഏതുഗ്രശാപമൊ, അശനിപാതങ്ങളൊ,
ആസന്ന ദുരിത മുഖവരി താള്‍കളൊ,
ഉള്‍തിമിരമെന്‍ കണ്‍കളെ അന്ധമാക്കുമ്പോഴും
ഇമവെട്ടാതകക്കണ്ണു തുറന്നുവെച്ചീടണം.
കാഴ്‌ചകളെത്രയോ കണ്ടൊരീ കണ്ണുകള്‍
ക്രയവിക്രയങ്ങളാല്‍ തളര്‍ന്നൊരീ കൈയ്യുകള്‍.
കാതങ്ങളെത്രയോ കടന്നൊരീ കാലുകള്‍
കാലപഴമയാല്‍ പരിക്ഷീണമാകവെ-
വാര്‍ദ്ധക്യം അതിഥിയായെത്തുന്നു എന്നിലും.
ഒടുങ്ങാന്‍ തുടങ്ങുമൊരു പോക്കുവെയിലാണു ഞാന്‍
ഒടുവില്‍ പകലിന്നു സായാഹ്നവേളയായ്‌
ഉദിക്കാനൊരീങ്ങുമൊരു സുപ്രഭാതം പോലെ
തേജസ്സുമുറ്റുന്നൊരിളം പൈതലാണു നീ.
ഊന്നിനായൊരു വടി, ഒരു വഴിച്ചൂട്ട്‌,
അന്ത്യദാഹത്തിനായ്‌ തീര്‍ത്ഥഗംഗാജലം
ഇത്രയും കരുതി നീ എന്‍ കൈ പിടിക്കുക.
ഇനിയെന്റെ ഉടലിന്നു താങ്ങായിരിക്കുക.
പിന്നിട്ടിടങ്ങളില്‍ ഞാന്‍ എന്തു നേടി
പിരിയേണ്ട ദേഹത്തിലിന്നെന്തു ബാക്കി
എണ്ണമറ്റെത്രയോ തീരങ്ങള്‍ താണ്ടി ഞാന്‍
ഏതേതിടങ്ങളില്‍ തേടി നടന്നു ഞാന്‍.
എത്ര പരിക്ഷയ ഗമനമെന്നാകിലും,
ചിത്രപതംഗമായ്‌ പാറുന്നതാശകള്‍.
എത്ര സഹയാത്രികര്‍, സൌഹൃദവേദികള്‍
ചിത്തം തളിര്‍ക്കുന്ന വഴിയോര ദൃശ്യത.
ഉപവഴികളെത്രയോ ചേര്‍ന്നും, പിരിഞ്ഞും
ഉത്തരദ്രുവത്തിലെത്തി ഞാന്‍ നില്‍ക്കവെ-
എങ്ങൊ പിരിഞ്ഞുപോയ്‌ ഇടയിലെന്‍ കൂട്ടുകള്‍
എരിഞ്ഞടങ്ങാറായി എന്നിലെ കനലുകള്‍.
ഇവിടെ നീ ഇന്നെന്റെ ഊന്നായിരിക്കുക
ഇനിയെന്റെ വഴികളില്‍ കൂട്ടായിരിക്കുക.
വഴിച്ചൂട്ടുമായി നീ മുന്‍പെ ഗമിക്കുക.
വരളുമെന്‍ ജീവനില്‍ ഗംഗയായ്‌ ഒഴുകുക

8 Comments:

At Sun Mar 05, 09:32:00 AM PST, Blogger leo said...

It must be tough writting with thoses bomb vest on all the time?

 
At Mon Mar 06, 04:38:00 AM PST, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ബ്ലോഗിൽ കവിതയുടെ ദൌർലഭ്യമുണ്ടായിരുന്നു..
അതിനൊരൽപം അയവു വന്നു.. നന്നായി..!

 
At Mon Mar 06, 04:39:00 AM PST, Blogger വര്‍ണ്ണമേഘങ്ങള്‍ said...

ബ്ലോഗിൽ കവിതയുടെ ദൌർലഭ്യമുണ്ടായിരുന്നു..
അതിനൊരൽപം അയവു വന്നു.. നന്നായി..!

 
At Mon Mar 06, 04:40:00 AM PST, Blogger വര്‍ണ്ണമേഘങ്ങള്‍ said...

malayaalaththil kamantiyappo enne theri parayunnu...!
's been a desert for good poems..
cool to have it from you!

 
At Mon Mar 06, 04:42:00 AM PST, Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)

 
At Mon Mar 06, 04:42:00 AM PST, Anonymous varnameghangal said...

ബ്ലോഗിൽ കവിതയുടെ ദൌർലഭ്യമുണ്ടായിരുന്നു..
അതിനൊരൽപം അയവു വന്നു.. നന്നായി..!

 
At Wed Mar 15, 10:45:00 PM PST, Anonymous laf said...

nice! good work!

 
At Mon Mar 20, 10:16:00 AM PST, Anonymous Anonymous said...

kavitha valare nannayirunnu.....

chintha kalude aazham sarikkum ariyan kazhiyunnu...

ithoru turannezhuthanu... jeevithathe ppatti.....

nallatu... bhavukangal!!!!!

Girija Menon , Kerala

 

Post a Comment

Links to this post:

Create a Link

<< Home