Sunday, March 05, 2006

കടലാസ്‌

കടലാസ്‌

--പി കെ ഉണ്ണികൃഷ്ണന്‍


രാത്രിയില്‍ പുസ്തകം മറിക്കുമ്പോള്‍
ഒരു വഴിയുമില്ലാതെ പോകുന്ന
പേജുകള്‍ക്കിടയില്‍
ഒരു കടലാസ്‌ തുണ്ട്‌ .
ആരു ചേര്‍ത്തു വെച്ചതാകാമത്‌
എന്‍ പ്രാണനിലൊരു തിരയാര്‍ക്കും പോലെ.
അക്ഷരങ്ങള്‍, അക്ഷരങ്ങളോ
മൌനങ്ങള്‍,മൌനങ്ങളോ
മാത്രമായി തീരാതെ, മാറാതെ
ഒരദ്ധ്യായം!
വരികള്‍ക്കിടയിലൊരു ചോദ്യ
മെന്‍,ചോദ്യമെന്നോടോ
നിന്നിലെ എന്നോടോ
നീയ്യൊരു വാക്കായി തീരുന്ന യാത്രയില്‍
നീ, നീ മാത്രമായി തീര്‍ന്നതിന്‍ നോവോ
ഏകനാണെത്രെ നീയ്യും ഞാനും
നീയ്യെന്നില്‍ നിലാവാകുമ്പോഴും
ഞാന്‍ നിന്നെയറിയുമ്പോഴും.

0 Comments:

Post a Comment

<< Home