Sunday, January 08, 2006

ആമുഖം

ഹൃദയപൂര്‍വ്വം..
തുഷാരം.......

സഹൃദയരായ ഒരു പറ്റം മനസ്സുകളുടെ കൂട്ടായ്മ.... അതിലൂടെയാണ്‌ "തുഷാരം" എന്ന ഈ ചെറിയ ഉദ്യമം സംഭവ്യമാകുന്നത്‌.ഒരു സഹൃദയന്‌ മാത്രമേ നല്ല ഒരു ആസ്വാദകനാകാന്‍ കഴിയൂ... നല്ല ആസ്വാദനത്തിലൂടെ അവന്‍ നേടുന്ന ആനന്ദം അവന്റെ മനസ്സിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നു. അങ്ങനെ അങ്കുരിച്ച ചില സര്‍ഗ്ഗവസന്തങ്ങള്‍, ജനുവരിയിലെ ഈ തണുത്ത പുലരിയില്‍ തുഷാരബിന്ദുക്കളായി ഇവിടെ പൊഴിയുന്നു...

നിര്‍ജ്ജീവത തളം കെട്ടിനിന്നിരുന്ന ഒരു കൂട്ടം മലയാളി മനസ്സുകള്‍ ലക്ഷ്യമില്ലാതെ സഞ്ചരിക്കയായിരുന്നു... തരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന അവരുടെ മനസ്സിലേക്ക്‌ കാണാമറയത്തുനിന്നും ഒരു സാന്ത്വനവുമായി ചില മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
പിന്നെ, ആ തരിശ്ശിലും അങ്ങിങ്ങ്‌ ഉയര്‍ന്നുനിന്ന ഹരിതവൃക്ഷങ്ങള്‍ ഒന്ന് ഇളകിയാടി...സുശാന്തഗംഭീരമായ ആ അന്തരീക്ഷത്തില്‍ ഒരു ഇളംകാറ്റിന്റെ അകമ്പടിയോടെ മഴമേഘങ്ങള്‍ പെയ്തിറങ്ങി.... അവിടം സൌഹൃദത്തിന്റെ പുത്തന്‍ പുല്‍മേടുകള്‍ക്ക്‌ തുടക്കമായി... അകലങ്ങളില്‍ നിന്നും പുഞ്ചിരിയും ഐശ്വര്യവും തേജസ്സും വിനയവും പ്രതീക്ഷയും ‍വഹിച്ചുകൊണ്ട്‌ ഒരു പാട്‌ കിളികള്‍ പറന്നു വന്നു.... ഒപ്പം കൊക്കുരുമ്മുന്ന ക്രൌഞ്ചമിഥുനങ്ങളും... വസന്തം ഡാഫൊഡില്‍സ്‌ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ ഇതാ നിങ്ങള്‍ക്കു മുന്‍പില്‍ തുഷാരമായി.......
--പത്രാധിപര്‍

3 Comments:

At Thu Jan 12, 02:53:00 AM PST, Anonymous Anonymous said...

ആശംസകള്‍

 
At Sat Jan 14, 08:38:00 PM PST, Blogger Unknown said...

പണ്ടൊരു സുഹൃത്തെഴുതിയത്‌ വായിച്ചിരുന്നു.. 'അക്ഷരങ്ങള്‍ക്ക്‌ ജീവിക്കാന്‍ ഒരു പ്രതലം മതി.. അതു മോണിറ്ററായാലും കടലാസായാലും.'
'ഗസല്‍ കി ഷാം' നു ശേഷം ഡാഫൊഡില്‍സ്‌ ഗ്രൂപില്‍ നിന്നും മറ്റൊരു സമ്മാനം കൂടി..
തുഷാരം..
http://thushaaram.blogspot.com
ബ്ലോഗുകള്‍ക്കൊപ്പം തുഴയാന്‍ സാധിക്കാത്ത ഒരു കൂട്ടം പ്രതിഭകളുടെ സൃഷ്ടികള്‍ അണിനിരത്താന്‍ വേണ്ടി മാത്രം..!!
ഇതൊരു ഓണ്‍ലൈന്‍ മാഗസിനാണെന്ന് വാദിക്കുന്നില്ല. ഒരു ഓണ്‍ലൈന്‍ മാഗസിനിലേക്കുള്ള ചുവടുവെപ്പ്‌ മാത്രം. തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയുടെ ഒരു കല്ലു മാത്രം. പടവുകള്‍ ഇനിയും ശേഷിക്കുന്നു.. പിച്ച വെച്ച്‌ നടക്കാന്‍ ബ്ലോഗിനെ കൂട്ടു പിടിക്കുകയാണു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അനുഗ്രഹാശിസ്സുകളും പ്രതീക്ഷിച്ചു കൊണ്ട്‌...

 
At Sun Jan 15, 04:13:00 AM PST, Blogger ചില നേരത്ത്.. said...

ഹൃദയപൂറ്വ്വം സ്വാഗതം ആശംസിക്കുന്നു.
-ഇബ്രു-

 

Post a Comment

<< Home